Sunday, October 20, 2019


തായ്‌വാൻ കേരള അസോസിയേഷൻ ( TaiKe ) രൂപീകരണം. തായ്‌വാൻ മലയാളി അസോസിയേഷനിൽ അംഗത്വമുള്ള നൂറ്റമ്പതോളം മലയാളികൾ വസിക്കുന്ന തായ്‌വാനിലെ സാംസ്കാരികരംഗം ഏറെ സമ്പന്നമാണ് , അസോസിയേഷൻ പ്രസിഡന്റ് തൃശൂർ സ്വദേശിയും തായ്‌വാൻ പ്രവാസിയുമായ റോണി ആന്റണി കാട്ടുക്കാരന്റെ പ്രത്യേക താൽപ്പര്യത്താലാണ് തായ്‌വാൻ കേരള അസോസിയേഷൻ രൂപം കൊള്ളുന്നത് . ഇന്ത്യൻ നൃത്തകലയിലും , ചിത്രരചനയിലും താൽപ്പര്യം തോന്നി കേരള കലാ മണ്ഡലത്തിലെത്തി മോഹിനിയാട്ടം അഭ്യസിക്കുന്ന ഷ്വാൻ ചെൻ ല്യൂ, റിക്കി ഹുആഗ്‌ ( Standford student,ലിങ്‌സ്റ്റിക്സ്) ഈ സംഘടനാ രൂപീകരണത്തിൽ ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുണ്ട് . ഇരുന്നൂറിലേറെ തായ്‌വാൻകാർ ഈ കൂട്ടായ്മയുടെ ഭാഗമായി കേരളം സന്ദർശിച്ചിരുന്നു . അശരണരായ രോഗികൾക്ക് ചികിത്സാ ധനസഹായം , ലൈബ്രറികൾക്ക് പുസ്തകവിതരണം എന്നിവ സംഘടന പ്രത്യേക താൽപ്പര്യത്തോടെ ചെയ്തുവരുന്നു . കാന്തല്ലൂരിലെ ആദിവാസികുട്ടികൾ പഠിക്കുന്ന പെരുമല സ്കൂളിലെ വിദ്യാർത്ഥികൾക്ക് എല്ലാ വർഷവും പഠനസാമഗ്രികൾ നൽകിവരുന്നു . കാന്തല്ലൂർ ഗവ . ആശുപത്രിക്ക് ചികിത്സാപകരണങ്ങളും നൽകിയിട്ടുണ്ട് . 2018ലെ പ്രളയകാലത്ത് നമ്മുടെ ദുരിതമറിഞ്ഞ് തായ്ക്കിന്റെ അഡൈ്വസറായ ഷ്വാൻ ചെൻ ലിയു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജില്ലാകലക്ടർ മുഖേന ഒരു ലക്ഷം രൂപ കൈമാറി . ദുരിതമനുഭവിച്ച കൊടകര മേഖലയിൽ തായ്ക്കിന്റെ പ്രസിഡന്റ് നേരിട്ടെത്തി ഭക്ഷ്യധാന്യങ്ങളും അവശ്യവസ്തുക്കളും കൈമാറുകയുണ്ടായി ലക്ഷ്യങ്ങൾ തായ്‌വാനും കേരളവും തമ്മിലുള്ള വാണിജ്യ, വിദാഭ്യാസ, വിനോദസഞ്ചാരമേഖല കൂടുതൽ വിപുലീകരിക്കുക . ENO ( Environment Online ) യുമായി ചേർന്ന് കേരളത്തിലെ പാരിസ്ഥിതികമേഖലയ്ക്ക് അനുയോജ്യമായ കർ മ്മപരിപാടികൾ ആവിഷ്കരിക്കുക . തായ്വാനിലെ കലകൾ കേരളത്തിൽ അവതരിപ്പിക്കാനും കേരളിയ കലയും സംസ്കാരവും തായ്വാനിൽ പ്രദർശിപ്പിക്കാനും ഇരു സ്ഥലങ്ങളിലും മേളകൾ സംഘടിപ്പിക്കുക . ത്യശൂരിൽ തായ്വാൻ സ്റ്റഡി സെന്റർ ആരംഭിക്കുക . തായ് വാൻ സ്വദേശികൾക്ക് കേരളീയ കലകൾ പഠിക്കാനുള്ള സഹായങ്ങൾ ഒരുക്കുക . തായ്വാനിലും കേരളത്തിലും എല്ലാവർഷവും ചലച്ചിത്രമേളകൾ സംഘടിപ്പിക്കുക . ശബരീശൻ കെ എസ്. Taike സെക്രട്ടറി.

No comments:

തായ്‌വാൻ കേരള അസോസിയേഷൻ ( TaiKe ) രൂപീകരണം. തായ്‌വാൻ മലയാളി അസോസിയേഷനിൽ അംഗത്വമുള്ള നൂറ്റമ്പതോളം മലയാളികൾ വസിക്കുന്ന തായ്‌വാനിലെ സാംസ്കാരി...